yatra

കോട്ടയം . ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വരവേൽക്കാവാൻ ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായതായി ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് അറിയിച്ചു. ബൂത്തുതലം മുതൽ ജില്ലാതലം വരയുള്ള പ്രവർത്തകയോഗങ്ങൾ പൂർത്തീകരിച്ചു. എല്ലാ നേതാക്കന്മാരും അവരവരുടെ ബൂത്തുകളിൽ ഭവന സന്ദർശനം നടത്തും. 13, 14 തീയതികളിലായി നിയോജക മണ്ഡലതല നേതൃയോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. 15, 16 തീയതികളിൽ ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് നയിക്കുന്ന വിളംബര ജാഥ ജില്ലയിലുടനീളം പ്രചരണം നടത്തും.