വൈക്കം: യൂത്ത്മൂവ്‌മെന്റ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ചതയദിന സൈക്കിൾ മോട്ടോർ സൈക്കിൾ റാലി നടന്നു.

ആശ്രമം സ്കൂളിൽ നിന്നും പുറപ്പെട്ട റാലി വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പി.വി വിവേക് ,സെക്രട്ടറി രമേശ് ആർ കോക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ നഗരം ചുറ്റിയ റാലി ആശ്രമം സ്കൂളിൽ സമാപിച്ചു. തുടർന്ന് നടത്തിയ ചതയദിന സമ്മേളനം എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി എം.പി സെൻ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പി.വി വിവേക് അദ്ധ്യക്ഷത വഹിച്ചു. വൈക്കം ഡിവൈ.എസ്.പി ഏ.ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ ചതയദിനസന്ദേശം നൽകി. യോഗം അസി. സെക്രട്ടറി പി.പി സന്തോഷ് ,യോഗം ഡയറക്ടർ രാജേഷ് മോഹൻ ,വനിതാസംഘം പ്രസിഡന്റ് ഷീജ സാബു ,അഖിൽ മാടയക്കൽ എന്നിവർ പ്രസംഗിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി കൃഷ്ണൻ പോറ്റി സമ്മാനങ്ങൾ വിതരണം ചെയ്തു.