കോട്ടയം: എസ്.എൻ.ഡി.പി യോഗം 1338 -ാം കോട്ടയം ടൗൺ (ബി) ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി നാഗമ്പടം ക്ഷേത്രമൈതാനത്തും ഗുരുദേവ ക്ഷേത്രത്തിലുമായി നടന്നു. കോട്ടയം യൂണിയൻ പ്രസിഡൻ്റ് എം.മധു പതാക ഉയർത്തി. സെക്രട്ടറി ആർ.രാജീവ് കലാകായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രസാദമൂട്ട്,വടംവലി മത്സരം എന്നിവ നടന്നു. ജയന്തി സമ്മേളനം യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് സെക്രട്ടറി എസ്.സാം അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ശ്രീനാരായണ പഠന കേന്ദ്രം ഡയറക്ടർ എ.ബി പ്രസാദ്കുമാർ ചതയദിന സന്ദേശം നൽകി. നാഗമ്പടം ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തി പ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡ് ദാനവും ധനസഹായ വിതരണവും എസ്.ദേവരാജൻ നിർവഹിച്ചു. സമ്മാനദാനം കെ.എസ് ഗംഗാധരൻ നിർവഹിച്ചു. പി.ആർ പുരുഷോത്തമൻ, മനു വിജയൻ എന്നിവർ പങ്കെടുത്തു. പി.കെ രാജേന്ദ്രപ്രസാദ് സ്വാഗതവും എം.ഇ രൻജിത്ത് നന്ദിയും അറിയിച്ചു.