കുറിച്ചി. അദ്വൈതവിദ്യാശ്രമം ശ്രീനാരായണ കൺവൻഷൻ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡൻ്റ് എം. മധു ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കുറിച്ചി സദൻ മുഖ്യപ്രഭാഷണം നടത്തി. പി എം ചന്ദ്രൻ, ഡോ. ബീന, വി വി ഹരി എന്നിവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് 7ന് സ്വാമി ദയാനന്ദസരസ്വതി ഗുരുവിന്റെ അവതാര ദൗത്യം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. 12ന് സ്വാമിനി നിത്യചിന്മയി പ്രഭാഷണം നടത്തും. 13ന് ഗുരുസ്തുതിക്ക് ഒരാമുഖം വിഷ്വൽ പ്രോഗ്രാം. 14ന് സ്വാമി ഋതംഭരാനന്ദ, 15ന് സ്വാമി സച്ചിദാനന്ദ എന്നിവർ പ്രഭാഷണം നടത്തും. സ്വാമി കൈവല്യനാന്ദ മോഡറേറ്ററാകും. തുടർന്ന് ആദരിക്കൽ. 16ന് വി.എം ശശിയുടെ പ്രഭാഷണം. 17ന് അറിവിലേയ്‌ക്കൊരു ചുവട് ദൃശ്യാവിഷ്‌ക്കാരം.18ന് സുരേഷ് പരമേശ്വരൻ, 19ന് ആശാ പ്രദീപ് എന്നിവർ പ്രഭാഷണം നടത്തും. 20ന് കൺവൻഷൻ സമാപിക്കും.