കുമരകം: കുമരകം എൻ.എസ്.എസ് 644-ാം നമ്പർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമവും ഓണാഘോഷവും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.എൻ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ഷിപ്പിയാർഡ് മുൻ ബോർഡ് അംഗം ബി. രാധാകൃഷ്ണമേനോൻ, പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു , പഞ്ചായത്തംഗം വി.എൻ ജയകുമാർ, കോട്ടയം എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി എ.എം രാധാകൃഷൻ നായർ, സുധാ ജി. നായർ , ഗീത ആലിൻചുവട്ടിൽ, സൂര്യ പിള്ള എന്നിവർ പങ്കെടുത്തു. സിന്ധു രവികുമാർ സ്വാഗതവും കരയോഗം സെക്രട്ടറി എം.ആർ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ബാലസമാജം, മഹിളാ സമാജം അംഗങ്ങൾ എന്നിവരുടെ വിവിധ കലാപരിപാടികളും നടന്നു.