
കോട്ടയം . റേഷൻ കടകളിൽ മിച്ചം ഇരിക്കുന്ന കിറ്റുകൾ അതിന്റെ യഥാർത്ഥ ഉടമകൾക്ക് കൃത്യമായി ബയോ മെട്രിക് സംവിധാനത്തിൽ കൂടി മാത്രം വിതരണം ചെയ്യണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ കെ ശിശുപാലൻ ആവശ്യപ്പെട്ടു. പല കടകളിലും 5 മുതൽ 50 കിറ്റുകൾ വരെ മിച്ചം വന്നിട്ടുണ്ട്. കിറ്റ് ലഭിക്കാത്ത നിരവധി കാർഡുടമകൾ കഴിഞ്ഞ ദിവസം കടയിൽ വന്നെങ്കിലും കൊടുക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. യഥാസമയം കിറ്റ് വാങ്ങുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ഓണം കഴിഞ്ഞും കിറ്റ് ലഭിക്കുമെന്ന മുൻകാല അനുഭവമാണ് അവരെ വീണ്ടും കടയിലേക്ക് എത്തിച്ചതെന്നും അദേഹം പറഞ്ഞു.