കോട്ടയം : ശ്രീനാരായണ വനിതാ സദനത്തിന്റെ 60-ാ മത് വാർഷികം ശ്രീചിത്ര തിരുനാൾ റിക്രിയേഷൻ ഹാളിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം യാഥാർത്ഥ്യമാക്കാൻ ശ്രീനാരായണ വനിതാ സമാജം ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. മതങ്ങൾക്ക് അതീതമായി മനുഷ്യന് പ്രാധാന്യം നൽകിയുള്ള ആത്മീയതയായിരുന്നു ഗുരുവിന്റെ പ്രത്യേകത. കാലവും ചരിത്രവുമുള്ള കാലത്തോളം അത് നിലനിൽക്കും. പരാതികൾക്ക് ഇടനൽകാതെ ഗുരുവിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും വനിതാ സമാജവും സദനവും നിലനിറുത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സദനം പ്രസിഡന്റ് അഡ്വ.സേതുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹനൻ, നഗരസഭ കൗൺസിലർ സിൻസി പാറേൽ, കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര ഉപദേശകസമിതി കൺവീനർ കുറിച്ചി സദൻ, സദനം ലീഗൽ അഡ്വൈസർ അഡ്വ.രാജേഷ്, സദനം സെക്രട്ടറി ശോഭനാമ്മ, ജോയിന്റ് സെക്രട്ടറി രാജമ്മ ശിവൻ എന്നിവർ പ്രസംഗിച്ചു