martin

പാലാ . മദ്ധ്യവയസ്കയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസി‌ൽ മുത്തോലി പന്തത്തല പതിനാട്ട് വീട്ടിൽ മാർട്ടിൻ (47) നെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇയാൾ വീട്ടിലെത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. എസ് എച്ച് ഒ കെ പി ടോംസൺ, എസ് ഐ അഭിലാഷ് എം ഡി, സി പി ഒമാരായ ജോഷി മാത്യു, രഞ്ജിത്ത്, ശ്രീജേഷ്, ജസ്റ്റിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.