കറുകച്ചാൽ : ചമ്പക്കര എൻ.എസ്.എസ് കരയോഗ സംയുക്ത സമിതിയുടെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. ഡയാലിസിസ് കിറ്റ്, തയ്യൽ മെഷീൻ എന്നിവയുടെ വിതരണവും നടന്നു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും, വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. പൂക്കള മത്സരങ്ങളിൽ വിജയികളായ സമാജങ്ങൾക്കുള്ള സമ്മാനദാനം കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷാ കിരൺ നിർവഹിച്ചു. സംയുക്ത സമിതി പ്രസിഡന്റ് രാജേഷ് കൈടാച്ചിറ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി രതീഷ് കുമാർ, സംയുക്ത സമിതി സെക്രട്ടറി മനു രാജ്, ട്രഷറർ ടി.ദിനേശ്, ആഘോഷ കമ്മറ്റി ചെയർമാൻ ഉമാശങ്കർ പ്രസാദ്, കൺവീനർ ബിജുകുമാർ, മണിലാൽ, അശോക് കുമാർ, വി.കെ ശ്രീനിവാസൻ, കിരൺകുമാർ, ജയചന്ദ്രൻ, ജ്യോതിഷ്, പി.എസ് സുധീർ, രാഘവക്കുറുപ്പ്, ഉണ്ണികൃഷ്ണമേനോൻ, കരയോഗം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി