
ഉഴവൂർ . ഉഴവൂർ പഞ്ചായത്ത് കരുനെച്ചി വാർഡിൽ അങ്കണവാടി നിർമ്മാണത്തിന് സൗജന്യമായി 3 സെന്റ് സ്ഥലം വിട്ടു നൽകി നൈത്തി ചാക്കോ കണ്ണമ്മനാൽ. കൈമാരിയേൽ ജംഗ്ഷനിൽ ആണ് സ്ഥലം. നിലവിൽ വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. സർക്കാരിന്റെ പുതിയ ഉത്തരവ് അനുസരിച്ച് കെട്ടിടം അനുയോജ്യമല്ലെന്ന് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, വാർഡ് മെമ്പർ ബിൻസി അനിൽ എന്നിവർ അറിയിച്ചു. നിർമ്മാണത്തിന് ശിശുക്ഷേമ വകുപ്പിൽ നിന്ന് അനുമതി ലഭിച്ചതയും എത്രയും വേഗം നിർമ്മാണം ആരംഭിക്കുമെന്നും ഇരുവരും അറിയിച്ചു. ഉഴവൂർ പഞ്ചായത്തിൽ 19 അങ്കണവാടികളിൽ 5 എണ്ണത്തിന് സ്വന്തമായി കെട്ടിടം ഇല്ല.