കുമരകം : കലാഭവൻ ഓണാഘോഷവും കുടുംബ സംഗമവും എസ്.കെ.എം സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം.എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡന്റ് എം.എൻ.ഗോപാലൻ തന്ത്രി അദ്ധ്യക്ഷത വഹിച്ചു. കാഥിക പ്രതിഭ കലാശ്രീ വിനോദ് ചമ്പക്കര മുഖ്യപ്രഭാഷണം നടത്തി. കുമരകം ഗ്രാമപഞ്ചായത്ത് മെമ്പർ പി.ഐ.ഏബ്രഹാം, പി.എസ്.സദാശിവൻ എന്നിവർ പ്രസംഗിച്ചു. കലാഭവൻ സെക്രട്ടറി എസ്.ഡി.പ്രേംജി സ്വാഗതവും, വൈസ് പ്രസിഡൻ്റ് സാൽവിൻ കൊടിയന്ത്ര നന്ദിയും രേഖപ്പെടുത്തി.