
കോട്ടയം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഭിക്ഷാടനം നടത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളായ നാല് കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കുട്ടികൾക്കൊപ്പം മുതിർന്ന രണ്ട് പേർ ഉണ്ടായിരുന്നെങ്കിലും രക്ഷിതാക്കളാണെന്നതിന് രേഖകളില്ല. കുട്ടികൾ ഭിക്ഷ യാചിക്കുന്നതിനായി അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുകയും വാഹനങ്ങളുടെ മുന്നിൽ ചാടുന്നതും പതിവായതോടെയാണ് ചൈൽഡ് ലൈനിൽ പരാതി എത്തിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അധികൃതരും എത്തി കുട്ടികളെയും ഒപ്പമുള്ളവരെയും സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. ബാലവേലയോ, ബാലഭിക്ഷാടനമോ ശ്രദ്ധയിൽ പെട്ടാൽ 1098 എന്ന നമ്പറിൽ അറിയിക്കണം.