ചങ്ങനാശേരി : ഗുരുദേവ ജയന്തിയോടുനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആനന്ദാശ്രമം ഒന്ന് എ ശാഖയിൽ നടന്ന ഓണാഘോഷത്തിന്റെയും കുടുംബസംഗമത്തിന്റെയും സമാപന സമ്മേളനം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.ഡി രമേശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ ചതയദിനസന്ദേശം നൽകി. വിദ്യാഭ്യാസ അവാർഡ് വിതരണവും ഓണാഘോഷപരിപാടികളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും പി.ഡി മനോഹരൻ നിർവഹിച്ചു. ഡയറക്ടർബോർഡ് മെമ്പർ എൻ. നടേശൻ, യൂണിയൻ കൗൺസിലർ എസ്. സാലിച്ചൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വി.കെ നിധിൻ, സെക്രട്ടറി കെ.ആർ അക്ഷയ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി ആർ.സന്തോഷ് രവിസദനം സ്വാഗതവും, വൈസ് പ്രസിഡന്റ് ടി.എസ് സജിത് റോയി നന്ദിയും പറഞ്ഞു.