മുണ്ടക്കയം : തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യാൻ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷന്മാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം ഇന്ന് രാവിലെ 11.30 ന് പാറത്തോട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. പേവിഷ പ്രതിരോധ വാക്‌സിൻ എല്ലാ ആശുപത്രികളിലും ലഭ്യമാക്കുമെന്നും, തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന് ത്രിതല പഞ്ചായത്തുകളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെ വിശദമായ ആക്ഷൻ പ്ലാൻ തയാറാക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു