ചങ്ങനാശേരി : എസ്.എൻ.ഡി.പി യോ​ഗം 2297-ാം നമ്പർ കാടമുറി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന 314-ാം നമ്പർ വനിതാസംഘത്തിന്റെ 36-ാമത് വാർഷിക പൊതുയോഗം നടന്നു. വനിതാസംഘം യൂണിയൻ സെക്രട്ടറി രാജമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. ശോഭ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.എം.കൃഷ്ണൻകുട്ടി, ശ്യാമള ശിവരാമൻ, മിനി, രമണി, ശോഭന സത്യൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ശോഭന സത്യൻ (പ്രസിഡൻ്റ്), ബിന്ദു മോഹനൻ (വൈസ് പ്രസിഡൻ്റ്), ദീപ സന്തോഷ് (സെക്രട്ടറി), ഷീജ സതീശൻ, സുജ വിജയൻ, രമ സോമൻ (യൂണിയൻ കമ്മിറ്റി),

ബിന്ദു സജീവൻ, മിനി സുഭാഷ്, പ്രിയ പ്രദീപ്, റീന സന്തോഷ്, ഇന്ദു ഷാജി, ശ്യാമള ശിവരാമൻ, ലത റെജി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.