
ചങ്ങനാശേരി. പെരുമ്പനച്ചി - പുളിയാങ്കുന്ന് റോഡ് ഇന്ന് നാടിന് സമർപ്പിക്കും. പെരുമ്പനച്ചി - തോട്ടക്കാട് റോഡിൽ പെരുമ്പനച്ചി മുതൽ പുളിയാങ്കുന്ന് വരെയുള്ള 3.65 കിലോമീറ്റർ റോഡാണ് സുരക്ഷാ സംവിധാനങ്ങളുൾപ്പെടെ ഉന്നതനിലവാരത്തിൽ നവീകരിച്ചത്. ഇന്ന് വൈകുന്നേരം പെരുമ്പനച്ചിയിൽ ചേരുന്ന പൊതുയോഗത്തിൽ പൊതുമരാമത്ത് മന്ത്രി റിയാസ് മുഹമ്മദ് ഉദ്ഘാടനം നിർവഹിക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.രാജു, മണിയമ്മ രാജപ്പൻ തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാരും പൊതുയോഗത്തിൽ പങ്കെടുക്കും.