കുര്യനാട് : എസ്.എൻ.ഡി.പി യോഗം 3321 -ാം നമ്പർ കുര്യനാട് ശാഖയിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ ഇരുപതാമത് വാർഷികം ഇന്ന് നടക്കുമെന്ന് സെക്രട്ടറി വി.ടി.തുളസിദാസ് അറിയിച്ചു. രാവിലെ 6 ന് ഗുരു മന്ദിരത്തിൽ ആരാധന, തുടർന്ന് എം.എൻ.ഗോപാലൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, 7.30 ന് ഗുരുപൂജ, 8 ന് കലശാഭിഷേകം, ഗുരുപൂജ, സമർപ്പണം, പ്രസാദവിതരണം. 10.30 ന് നടക്കുന്ന പൊതുസമ്മേളനം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ. ഡി.പ്രസാദ് ആരിശ്ശേരി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ സി.എം.ബാബു പ്രതിഷ്ഠാദിന സന്ദേശം നൽകും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർ കുമാർ, യോഗം ബോർഡ് മെമ്പർ ടി.സി.ബൈജു, ശാഖ പ്രസിഡന്റ് എം.കെ.സതീഷ്, യൂണിയൻ കൗൺസലർ രാജൻ കപ്പിലാംകൂട്ടം, ദേവസ്വം പ്രസിഡന്റ് വി.എസ്.രാജു വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുധാ മോഹൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി ജഗദമ്മ തമ്പി, മല്ലിക സോമൻ,ബിജു തങ്കച്ചൻ എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി വി.ടി.തുളസിദാസ് സ്വാഗതവും, വൈസ് പ്രസിഡന്റ് പി.കെ. മഹേഷ് നന്ദിയും പറയും.