മണിമല : മൂലേപ്ലാവിൽ നിറുത്തിയിട്ടിരുന്ന ബസിൽ കാറിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 3 ഓടെയായിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു. മൂന്നാറിൽ പോയി മടങ്ങുകയായിരുന്ന തിരുവനന്തപുരം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.