നീണ്ടൂർ : എസ്.എൻ.ഡി.പി യോഗം 973ാം നമ്പർ നീണ്ടൂർ അരുണോദയം ശാഖ ചതയദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പീതപതാകകൾ നശിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് ശാഖാ പ്രസിഡന്റ് യു.കെ.ഷാജി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീണ്ടൂർ ആട്ടുകരൻ കവലയ്ക്ക് സമീപം സ്ഥാപിച്ച പതാകളാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. മുൻ പ്രസിഡന്റുമാരായ കെ.എം.സുജാതൻ, എം.പി.പ്രകാശ്, യൂണിയൻ കമ്മിറ്റിയംഗം കെ.ആർ.സന്തോഷ്, സെക്രട്ടറി വി.ടി.സുനിൽ, വൈസ് പ്രസിഡന്റ് എ.ഡി.ഷാജി, ഡോ.പൽപ്പു കുടുംബ യൂണിറ്റ് കൺവീനർ ഷെറി പീതാംബരൻ എന്നിവർ പ്രസംഗിച്ചു. കൈപ്പുഴക്കവലയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ക്ഷേത്രാങ്കണത്തിൽ സമാപിച്ചു.