ration

കോട്ടയം. എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന് 16 വരെ അവസരം. സപ്ലൈ ഓഫീസുകളിൽ നേരിട്ടും അക്ഷയ കേന്ദ്രങ്ങളിലും അപേക്ഷ നൽകി ആധാർ ലിങ്ക് ചെയ്യാം. 16ന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡുടമയുടെയും കാർഡിലെ മറ്റ് അംഗങ്ങളുടെയും റേഷൻ വിഹിതം അനുവദിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഏതെങ്കിലും ഒരു അംഗത്തിന്റെ ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാൻ വിട്ടുപോയാൽ ആ കുടുംബത്തിലേക്കുള്ള റേഷൻവിഹിതം വെട്ടിച്ചുരുക്കുകയും ആ പേര് കാർഡിൽനിന്ന് ഒഴിവാക്കുകയും ചെയ്യും. കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടതാണെങ്കിൽ കാർഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റും.