വൈക്കം : കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെയും യുവജന വിഭാഗത്തിന്റെയും വനിതാ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷവും കലാപരിപാടികളും പ്രതിഭകളെ ആദരിക്കലും നടത്തി. ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി.കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ഉപസഭാ പ്രസിഡന്റ് പി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ അമ്പികാവിലാസം, സന്ധ്യ ബാലചന്ദ്രൻ, അശ്വിൻ കൃഷ്ണമൂർത്തി, ചിത്രാലക്ഷ്മി, പ്രിയ അയ്യർ, ഗോപാലകൃഷ്ണൻ ഇരുമ്പൂഴിക്കുന്ന്, മേഘ കൃഷ്ണമൂർത്തി, സീതാ രാമൻ, ധനുഷ് എന്നിവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നല്കി ആദരിച്ചു.