കോട്ടയം : സിൽവർലൈൻ പദ്ധതി പിൻവലിക്കണമെന്നും പ്രതിഷേധക്കാരുടെ പേരിൽ ചുമത്തിയിരിക്കുന്ന കേസുകൾ ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ട് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി മാടപ്പള്ളിയിൽ തുടങ്ങിയ സത്യ​ഗ്രഹസമരം 16 ന് 150 ദിവസം പിന്നിടുന്നു. മാണി.സി.കാപ്പൻ, കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപതാ അദ്ധ്യക്ഷൻ തോമസ് മാർ കൂറിലോസ് തുടങ്ങിയ രാഷ്ട്രീയ, സാമുദായിക, സമരസമിതി നേതാക്കൾ പങ്കെടുക്കുമെന്ന് സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ പത്രസമ്മേളനത്തിൽ അറിയിച്ചു.