വൈക്കം : എ.ഐ.എസ്.എഫ് - എ.ഐ.വൈ.എഫ് ടി.വി.പുരം സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ടി.വി.പുരം വ്യാപാരഭവനിൽ ചേർന്ന അനുമോദന യോഗം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മേഖലാ പ്രസിഡന്റ് എ.കെ.അഖിൽ അദ്ധ്യക്ഷത വഹിച്ചു. എം.ജി.യൂണിവേഴ്സിറ്റി ബി.എ പരീക്ഷയിൽ റാങ്ക് നേടിയ അക്ഷയ ബൈജു ഉൾപ്പെടെ 18 പേരെയാണ് മൊമെന്റോ നൽകി ആദരിച്ചത്. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സജീവ്.ബി ഹരൻ, എക്‌സി. അംഗം ശ്രീജി ഷാജി, സി.പി.ഐ ലോക്കൽ സെക്രട്ടറിമാരായ എസ്.ബിജു, ബി.സദാനന്ദൻ, മണ്ഡലം കമ്മിറ്റി അംഗം എം.എസ്.രാമചന്ദ്രൻ, ആർ.ശശീന്ദ്രൻ, പി.ആർ.നടരാജപണിക്കർ, ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.