ചങ്ങനാശേരി : പായിപ്പാട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 66 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾക്ക് തുടക്കമായി. അലങ്കാര കവാടം, ബാസ്‌കറ്റ് ബാൾ കോർട്ട്, അടുക്കള, മെസ് ഹാൾ എന്നിവയുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത് ഉദ്ഘാടനം ചെയ്തു. പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആനി രാജു, സ്‌കൂൾ പ്രിൻസിപ്പൾ സുനിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത സുഭാഷ്, മുൻപഞ്ചായത്തംഗം രാജേഷ് മുല്ലയ്ക്കൽ എന്നിവർ പങ്കെടുത്തു.