bharat-jodo

മുണ്ടക്കയം. പൂഞ്ഞാർ നിയോജക മണ്ഡലം കോൺഗ്രസ്‌ നേതൃയോഗം രാഹുൽ ഗാന്ധി നയിക്കുന്ന "ഭാരത് ജോഡോ"യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തി. മുണ്ടക്കയം ബ്ലോക്ക്‌ പ്രസിഡന്റ്‌ റോയ് കപ്പലുമാക്കൽ അദ്ധ്യക്ഷത വഹിച്ച നേതൃയോഗം ഡി.സി.സി പ്രസിഡന്റ്‌ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവാഹകസമിതി അംഗം ജോഷി ഫിലിപ്പ്, കെ.പി.സി.സി മെമ്പർ തോമസ് കല്ലാടൻ, ഡി.സി.സി ഭാരവാഹികളായ ജയ് ജോൺ പേരയിൽ, ജോമോൻ ഐക്കര, പ്രകാശ് പുളിക്കൻ, പൂഞ്ഞാർ ബ്ലോക്ക്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ഇല്യാസ്, നൗഷാദ് ഇല്ലിക്കൽ, സജി കൊട്ടാരം, ടി. വി ജോസഫ്, ടി.എം ഹനീഫ തുടങ്ങിയവർ സംസാരിച്ചു.