കോട്ടയം : സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലിയോട് അനുബന്ധിച്ച് കോട്ടയത്ത് ഒക്ടോബർ 26,27 തീയതികളിൽ നടക്കുന്ന മേഖലാതല വിജ്ഞാനോത്സവത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. മന്ത്രി വി.എൻ വാസവൻ മുഖ്യരക്ഷാധികാരിയായി 201 അംഗ സ്വാഗതസംഘത്തെയാണ് തിരഞ്ഞെടുത്തത്. സാഹിത്യ പ്രവർത്തക സ,ഹകരണ സംഘം പ്രസിഡന്റ് അഡ്വ.പി.കെ ഹരികുമാറാണ് ചെയർമാൻ. ബി.ശശികുമാർ ജനറൽ കൺവീനറായും സുനു പി.മാത്യു പ്രോഗ്രാം കൺവീനറായും ഡോ.എം.ജി ബാബുജി അക്കാദമിക് കൺവീനറായും ഡോ.അജു കെ.നാരായണൻ, മഞ്ജുഷ പണിക്കർ എന്നിവർ കോ-ഓർഡിനേറ്റർമാരായും പ്രവർത്തിക്കും. സ്വാഗത സംഘം രൂപീകരണ യോഗം സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.മ്യൂസ് മേരി ജോർജ് ഉദ്ഘാടനം ചെയ്തു. എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.ബി. കേരളവർമ്മ, ഗ്രന്ഥശാല സംഘം ജില്ലാ സെക്രട്ടറി അഡ്വ.എൻ.ചന്ദ്രബാബു, ആർ.പ്രസന്നൻ, പി.കെ ജലജമണി, ഔസേപ്പ് ചിറ്റക്കാട്, വി.ജി ശിവദാസ്, ജോസ് ടി.തോമസ്, ഡോ.കെ.എം ദിലീപ്, വി.കെ ജയകുമാർ, ഹെനാ ദേവദാസ്, എൻ.ഡി ശിവൻ എന്നിവർ പങ്കെടുത്തു.