കുമരകം : ഡ്രൈവർക്ക് ശാരീകാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റിലിടിച്ചു നിന്നു. ഒഴിവായത് വൻദുരന്തം. ആലപ്പുഴ വികാസ് ഗാർഡനിൽ രഞ്ജിത്ത് ചന്ദ്രനാണ് അപകടത്തിൽപ്പെട്ടത്. താഴത്തങ്ങാടി അറുപുഴ പാറപ്പാടം ആറാട്ട് കടവ് ഭാഗത്താണ് സംഭവം. കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചില്ലായിരുന്നെങ്കിൽ മീനച്ചിലാറ്റിലേയ്ക്കു പതിക്കുമായിരുന്നു. അപകടത്തെ തുടർന്നു പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു.