കുമരകം: എസ്.എൻ.ഡി.പി യോഗം കുമരകം പടിഞ്ഞാറ് 155ാം നമ്പർ ശാഖാ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങും നടന്നു. വാർഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ആർ.രാജീവ് നിർവഹിച്ചു. ശ്രീകുമാരമംഗലം ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ മുഖ്യകാർമ്മികത്വത്തിൽ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എസ്.ഡി പ്രസാദ്, സെക്രട്ടറി കെ.കെ ജോഷിമോൻ, വൈസ് പ്രസിഡന്റ് ആർ.കുഞ്ഞുമോൻ എന്നിവർ ചുമതലയേറ്റു. യൂണിയൻ കൗൺസിലർ പി കെ സജീവ്കുമാർ, ഭാരവാഹികളായ എസ്.ഡി പ്രസാദ്, കെ കെ ജോഷിമോൻ , ആർ കുഞ്ഞുമോൻ എന്നവർ പ്രസംഗിച്ചു.