muhamma

കുമരകം: ജലഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിൽ ഓണനാളുകളിൽ റെക്കോഡ് കളക്‌ഷൻ. 15000 രൂപയിൽ താഴെയുണ്ടായിരുന്ന പ്രതിദിന കളക്‌ഷൻ 35000 രൂപയിലധികമായി. എല്ലാദിവസവും വാട്ടർ ടാക്സിക്ക് പതിനായിരം രൂപയിൽ അധികം കളക്‌ഷൻ ഉണ്ടായി. ‌യാത്രക്കാർക്കായി പായസം വിതരണം നടത്തിയും‌ ‌പൂക്കളമത്സരം നടത്തിയും ജീവനക്കാർ ഓണം ആഘോഷിച്ചു. ഈ കളക്‌ഷ‌ൻ വർദ്ധന‌ ഏറെ അഭിമാനകരമാണെന്ന് മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ്‌ ഖാൻ പറഞ്ഞു. ഡിപ്പാർട്ട്മെന്റ് ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്ന മുഹമ്മ -മണിയാപറമ്പ് റൂട്ടിൽ ചെലവുകുറഞ്ഞ സോളാർ ബോട്ട് ഉടൻ സർവീസ് നടത്തുമെന്ന് വകുപ്പ് ഡയറക്ടർ ഷാജി വി.നായർ അറിയിച്ചു.