കൊടുങ്ങൂർ: സി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് 4ന് കൊടുങ്ങൂരിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കും. ജില്ലാകമ്മിറ്റിയംഗം മോഹൻ ചേന്നംകുളം അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ വാഴൂർ സോമൻ, സി.കെ ആശ, ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.കെ ശശിധരൻ, ഒ.പി.എ സലാം, പി.കെ കൃഷ്ണൻ, അഡ്വ.വി.കെ സന്തോഷ്‌കുമാർ, ആർ.സുശീലൻ, ലീനമ്മ ഉദയകുമാർ, മണ്ഡലം സെക്രട്ടറി എം.എ ഷാജി എന്നിവർ പങ്കെടുക്കും.