ചാമംപതാൽ: കാലങ്ങളായി തകർന്ന് കിടക്കുന്ന പനന്താനം മിച്ചഭൂമി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ വാഴനട്ട് സമരം നടത്തി. എസ്.ബി.ഐ ജംഗ്ഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് പ്രതിഷേധസമരം സംഘടിപ്പിച്ചത്. സമരത്തിന് രാജേഷ് പ്രണവം,സക്കീർ ഹുസൈൻ, സിറാജ്, സലീം എന്നിവർ നേതൃത്വം നൽകി.