ചങ്ങനാശേരി: പെരുമ്പനച്ചി മുതൽ പുളിയാങ്കുന്ന് വരെ 3.65 കിലോമീറ്റർ 5.5 മീറ്റർ വീതിയിൽ ബി.എം.ബി.സി ടാറിംഗ് നടത്തി നവീകരിച്ച റോഡിന്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. അഡ്വ. ജോബ് മൈക്കിളിന്റെ അദ്ധ്യക്ഷത വഹിച്ചു.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് എൻ.രാജു, പഞ്ചായത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, മഞ്ജു സുജിത്, ബിന്ദു ജോസഫ്, അലക്‌സാണ്ടർ പ്രാക്കുഴി, ആൻസി ജോസഫ്, സൈന തോമസ്, ഫിലോമിന മാത്യു, രമ്യ റോയ്, സിനി വർഗീസ്, ജിൽസൺ മാത്യു, സന്ധ്യ എസ്. പിള്ള, ജെയിംസ് വർഗീസ്, എം.ആർ രഹദാസ്, എം.എ മഞ്ജു, മാത്യു മുളവനാ, ഡോളി മുക്കട, ലിനു ജോബ്, എൻ. ഗോപാലകൃഷ്ണൻ, ആന്റണി ഇലവുമൂട്ടിൽ, നവീന രഞ്ജിത, സിനി മെറിൻ അബ്രഹാം, ജോസ് രാജൻ തുടങ്ങിയവർ പങ്കെടുത്തു.