കൂരോപ്പട: എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണവും പ്രാർത്ഥനാസന്ധ്യകളും, പ്രഭാഷണങ്ങളും 17 മുതൽ 21 വരെ അന്നദാനത്തോട് കൂടി നടക്കും. 17ന് ബിന്ദു സജീവ് അയർകുന്നം, 18ന് ഗിരിജമ്മ രാജേന്ദ്രൻ ചിങ്ങവനം, 19ന് അജിമോൾ ജിനു കുമരകം, 20ന് കെ.ആർ ബിന്ദു കുമരകം, 21ന് സമാധി ദിനത്തിൽ ബൈജു മാമ്പുഴക്കരി, രാജീവ് കൂരോപ്പട എന്നിവർ പ്രഭാഷണം നടത്തും. 21ന് രാവിലെ മുതൽ ഗുരുമണ്ഡപത്തിൽ ഗുരുപുഷ്പാഞ്ജലി, ഗുരദേവ ഭാഗവതപാരായണം, ഉപവാസ പ്രാർത്ഥന, ധ്യാനം എന്നിവയ്ക്ക് ശേഷം വൈകുന്നേരം 3.30ന് സമർപ്പണ പൂജകൾ, സമൂഹ സദ്യ.