ചങ്ങനാശേരി: ബി.ജെ.പി മാടപ്പള്ളി സമ്പൂർണ മണ്ഡലയോഗം ചീരംഞ്ചിറയിൽ ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന വക്താവുമായ അഡ്വ.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ചങ്ങനാശേരി മണ്ഡലം പ്രസിഡന്റ് വി.വി വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു. 25ന് നടക്കുന്ന ബി.ജെ.പി ജില്ലാ ഓഫീസ് ഉദ്ഘാടനത്തിൽ മാടപ്പള്ളി മണ്ഡലത്തിൽ നിന്നും 3000 പേർ പങ്കെടുക്കും. മദ്ധ്യമേഖല ട്രഷറർ പി.ഡി രവീന്ദ്രൻ,ജില്ലാ ജനറൽ സെക്രട്ടറി വി.രതിഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബി.ആർ മഞ്ജീഷ്, ബിജു മങ്ങാട്ടുമഠം തുടങ്ങിയവർ പങ്കെടുത്തു.