
കോട്ടയം: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ 16,17,18 തീയതികളിൽ നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ പുസ്തകോത്സവം നടക്കും. 16ന് രാവിലെ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ അക്ഷര ദീപം തെളിയിക്കും. 10ന് പുസ്തകപ്രദർശനം, 3ന് കാവ്യസംഗീതിക, 4.30ന് മന്ത്രി വി.എൻ വാസവൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ.പി.കെ ഹരികുമാർ മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി പുരസ്‌കാര സമർപ്പണവും നടത്തും. 18ന് വൈകീട്ട് 3ന് സമാപനസമ്മേളനം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.