കോട്ടയം: റെയിൽവേ സ്റ്റേഷനിലെ പിൽഗ്രിം സെന്റർ തീർഥാടകർക്കായി അടിയന്തരമായി തുറന്നു കൊടുക്കണമെന്ന് തോമസ് ചാഴികാടൻ എം.പി ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ശബരിമല തീർഥാടന മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗത്തിലാണ് എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്.
റെയിൽവേ സ്റ്റേഷന് പുറത്ത് 40 ടോയ്‌ലറ്റുകൾ ഉൾപ്പെടെയുള്ള മൂന്നു നില പിൽഗ്രിം സെന്റർ പണി പൂർത്തീകരിച്ചിട്ട് നാളുകളായി. കെട്ടിടം തീർഥാടകർക്കായി തുറന്നു നൽകിയിട്ടില്ല. പ്രവർത്തനം തുടങ്ങാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.