രാമപുരം: മാർ അഗസ്തിനോസ് കോളേജിലെ 2022 വർഷത്തിൽ ഡിഗ്രി, പി.ജി കോഴ്‌സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തി. സമ്മേളനം കോളേജ് മാനേജർ റവഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ് പ്രകാശ് ജോസഫ്, ഐ ക്യൂ എ സി കോ ഓർഡിനേറ്റർ സുനിൽ കെ ജോസഫ്, അദ്ധ്യാപകരായ അഭിലാഷ് വി, ജോബിൻ പി മാത്യു, ജെയിൻ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.