മണർകാട്: സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നട അടച്ചു. സ്ലീബാ പെരുന്നാൾ ദിവസമായ ഇന്നലെ സന്ധ്യാനമസ്കാരത്തെ തുടർന്ന് നട അടയ്ക്കൽ ചടങ്ങിന് ഏലിയാസ് മാർ അത്താനാസിയോസ് പ്രധാന കാർമ്മികത്വം വഹിച്ചു. എട്ടു നോമ്പ് ആചരണത്തിന്റെ ഭാ​ഗമായി പെരുന്നാളി​ന്റെ ഏഴാം ദിനത്തിലാണ് പ്രധാന ത്രോണോസിലുള്ള വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശനത്തിനായി തുറന്നത്. ഇനി അടുത്ത വർഷമാണ് നട തുറക്കുക.