arif

ചങ്ങനാശേരി. എം.ജി സർവകലാശാല ഡി.ലിറ്റ് നൽകി ആദരിക്കുന്ന ഡോ.സ്‌കറിയ സക്കറിയയെ പെരുന്നയിലെ കരിക്കംപള്ളി വസതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. സ്‌കറിയ സക്കറിയയുടെ പഠനങ്ങൾ അതുല്യവും രാജ്യം ആദരിക്കുന്നതുമാണെന്ന് ഗവർണർ പറഞ്ഞു. സ്‌കറിയ സ്‌ക്കറിയ എഴുതിയതും തയാറാക്കിയതുമായ ഭാഷാ സാഹിത്യ പഠന ഗ്രന്ഥങ്ങൾ ഗവർണർക്കു കൈമാറി. എം.ജി സർവകലാശാലാ വൈസ്ചാൻസലർ ഡോ.സാബു തോമസ് ഇന്ന് വൈകുന്നേരം പെരുന്നയിലുള്ള വസതിയിലെത്തി അദ്ദേഹത്തിന് ഡി.ലിറ്റ് ബഹുമതി സമ്മാനിക്കും. സ്‌കറിയ സക്കറിയയുടെ മകൻ അരുൾ സക്കറിയ, എസ്.ബി കോളജ് പ്രിൻസിപ്പൽ ഫാ.റെജി പ്ലാത്തോട്ടം, ജോബ് മൈക്കിൾ എം.എൽ.എ, ഡോ.ജോസഫ് സ്‌കറിയ, മുനിസിപ്പൽ ചെയർപേഴ്‌സൺ സന്ധ്യ മനോജ്, കൗൺസിലർമാരായ നെജിയ നൗഷാദ്, ജോമി ജോസഫ്, ബീനാ ജിജൻ, ലിസി വർഗീസ്, മുൻകൗൺസിലർ പി.എൻ.നൗഷാദ് തുടങ്ങിയവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു.