
നെടുംകുന്നം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പറമ്പിൽ പരേതനായ അരവിന്ദാക്ഷന്റെ മകൻ അരവിന്ദ് (25) ആണ് മരിച്ചത്. തിരുവോണ ദിനത്തിൽ ദേവഗിരി-കോവേലി റോഡിൽ ബസേലിയസ് കോളേജിന് സമീപമായിരുന്നു അപകടം. നെടുംകുന്നത്തു നിന്നും ദേവഗിരിയിലേക്ക് സാധനങ്ങൾ വാങ്ങാനായി പോകുമ്പോൾ എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ: ആതിര. മകൾ: ആദിദക്ഷ (ഒന്നര). സംസ്ക്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.