
ചെറുവള്ളി. കർഷക സംഘം സമ്മേളനത്തിന് ചെറുവള്ളി മേഖല സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കമ്മിറ്റിയംഗം വി.ജി.ലാൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.പ്രഭാകരൻ നായർ അദ്ധ്യക്ഷനായി. സി.ഐ.ടി.യു വാഴൂർ ഏരിയാ സെക്രട്ടറി അഡ്വ. ഡി.ബൈജു, കർഷക സംഘം ഏരിയാ വൈസ് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, മഹിളാ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ, സി.കെ.രാമചന്ദ്രൻ നായർ, അരുൺ എസ്.നായർ, കെ.കെ.ശ്രീധരൻ പിള്ള എന്നിവർ സംസാരിച്ചു. ബി.സുനിൽ ചെയർമാനും കർഷക സംഘം മേഖലാ സെക്രട്ടറി കെ.കെ.ശ്രീധരൻ പിള്ള കൺവീനറും മേഖലാ പ്രസിഡന്റ് എം.പ്രഭാകരൻ നായർ ട്രഷററുമായ സംഘാടക സമിതിയെ തിരഞ്ഞെടുത്തു.