പൊൻകുന്നം: ഒരുമിക്കുന്ന ചുവടുകൾ,ഒന്നാകുന്ന രാജൃം എന്ന സന്ദേശമുയർത്തി
രാഹുൽഗാന്ധി എം.പി നേതൃത്വം നൽകുന്ന ഭാരത്‌ജോഡോ ദേശിയ പദയാത്രയിൽ പ്രവർത്തകരെ പങ്കെടു പ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കോൺഗ്രസ് പൊൻകുന്നം മേഖലാ കമ്മിറ്റി അറിയിച്ചു. ചിറക്കടവ് മണ്ഡലത്തിൽ നിന്നുമുള്ള പ്രവർത്തകർ 18ന് വൈകുന്നേരം അമ്പലപ്പുഴയിൽ എത്തി പദയാത്രയിൽ അണിചേരും. നേതൃയോഗത്തിൽ പദയാത്ര മേഖല കൺവീനർ സനോജ് പനക്കൽ അദ്ധൃക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ, ജയകുമാർ കുറിഞ്ഞിയിൽ, ടി.കെ.ബാബുരാജ്, സേവൃർ മൂലകുന്ന്, പി.ജെ സെബാസ്റ്റൃൻ, അനന്തകൃഷ്ണൻ സംസാരിച്ചു.