വൈക്കം: ചട്ടമ്പി സ്വാമികളുടെ 169 ാമത് ജയന്തി ആഘോഷം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിലും 97 എൻ.എസ്.എസ് കരയോഗങ്ങളിലും നടത്തി. യൂണിയൻ ആസ്ഥാനത്ത് പ്രത്യേകമായി തയാറാക്കിയ വേദിയിൽ ആചാര്യ സ്വാമികളുടെ ഛായ ചിത്രത്തിനു മുമ്പിൽ എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റും നായർ സഭാംഗവുമായ എസ്.മധു ദീപപ്രകാശനം നടത്തി. യൂണിയൻ പ്രസിഡന്റ് എസ്.മധു വിദ്യാധിരാജ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എൻ.ജി.ബാലചന്ദ്രൻ, യൂണിയൻ സെക്രട്ടറി എം.സി ശ്രീകുമാർ, വനിത യൂണിയൻ പ്രസിഡന്റ് കെ.ജയലക്ഷ്മി. എൻ.എസ്.എസ് പ്രതിനിധി സഭാ മെമ്പർ ഡോ.ഇ.എൻ ശിവദാസ്, വി.എസ് കുമാർ, സി.പി നാരായണൻ നായർ , പി.എൻ രാധാകൃഷ്ണൻ, ഐയേരിൽ സോമൻ, പി.ജി.എം നായർ, രമ്യ ശിവദാസ്, യൂണിയൻ ഭരണസമിതി അംഗങ്ങൾ, വനിതാ യൂണിയൻ അംഗങ്ങൾ, വിവിധ കരയോഗം ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു