
മുണ്ടക്കയം. മുണ്ടക്കയം ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം നടത്തിയ രണ്ടുപ്രതികൾ പിടിയിലായി. ഇടുക്കി കരുണാപുരം കല്ലോലിയില്‍ ബിജു ചാക്കോ (37), അന്യാര്‍തുളു കൊല്ലംപറമ്പില്‍ സജി (47) എന്നിവരെയാണ് കട്ടപ്പന ഡിവൈ.എസ്.പി പി.എ.നിഷാദ് മോനും സംഘവും അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 26ന് പൈങ്ങണയിലെ ബിവറേജസ് ഔട്ട് ലെറ്റിൽ നിന്ന് പ്രതികൾ 11 കുപ്പി വിദേശമദ്യം മോഷ്ടിച്ചിരുന്നു. ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെ സി.സി ടി.വികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതുപയോഗിച്ച് പൊലീസ് രഹസ്യാന്വേഷണം നടത്തിവരികയായിരുന്നു. തൂക്കുപാലത്തും കുമളിയിലും നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇരുവരും കുടുങ്ങിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.