കോട്ടയം: റബർ വിലയിടിവ് തടയുന്നതിന് കേന്ദ്രസർക്കാര്‍ അടിയന്തിരമായി വിപണിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് കോട്ടയം റബർ ബോർഡ് ഓഫീസിന് മുമ്പിൽ ധർണ നടത്തും. തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിക്കും.