
കോട്ടയം. യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരത് ജോഡോ യാത്രയുടെ വിളംബര ജാഥ നടന്നു. യു.ഡി.എഫ് കൺവീനവർ അഡ്വ. ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാർ, ജെജി പാലക്കലോടി, ചിന്റു കുര്യൻ ജോയ്, അഡ്വ.ടോം കോരാ അഞ്ചേരിയിൽ, സിബി ജോൺ കൈതയിൽ, പി.കെ വൈശാഖ്, അരുൺ മാർക്കോസ് മാടപ്പാട്ട്, ഗൗരി ശങ്കർ, അന്‌സു സണ്ണി, മനു മോഹൻകുമാർ, ഷോബി, ഗോപൻ, അജീഷ് പൊന്നാസ് തുടങ്ങിയവർ പങ്കെടുത്തു.