പിഴക്: ഗ്രന്ഥശാലാദിനത്തിന്റെ ഭാഗമായി പിഴക് ജയ്ഹിന്ദ് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് ഷിലു കൊടൂർ പതാക ഉയർത്തി. വൈകിട്ട് ലൈബ്രറി ഹാളിൽ ചേർന്ന് പൊതുയോഗം കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു ഉദ്ഘാടനം ചെയ്തു. വിദ്യാത്ഥികൾക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ, വനിതാ മെമ്പർഷിപ്പ് ക്യാമ്പയിൻ എന്നിവ പഞ്ചായത്ത് അംഗം ജിജി തമ്പി, സെക്രട്ടറി ജിനു ജോസഫ് എന്നിവർ വിതരണം ചെയ്തു. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരായ അംഗങ്ങളായ ഡി.അഗസ്റ്റിൻ ഇരുവേലികുന്നേൽ, എ.എം ജോർജ് അലകനാൽ എന്നിവരെ യോഗത്തിൽ ആദരിച്ചു. ലൈബ്രേറിയൻ വി.ഡി ജോസഫ്, ഒ.സി സെബാസ്റ്റ്യൻ ഉപ്പുമാക്കൽ, രാജു പുതിയകുന്നേൽ എന്നിവർ സംസാരിച്ചു.