jaljeevan

പാലാ. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ളാലം ബ്ലോക്കുതല ജലസുസ്ഥിരതാ സെമിനാര്‍ ഇന്ന് നടക്കും. ചെറുകിട കുടിവെള്ള പദ്ധതികളുടെ വിപുലീകരണം, പുതിയ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി എന്നിവയും ചര്‍ച്ച ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കട്ടയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് റൂബി ജോസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജലഭൗമ ശാസ്ത്രജ്ഞന്‍ ഡോ.വി.സുഭാഷ് ചന്ദ്രബോസ്, എക്‌സി.എൻജിനീയര്‍ എം. ലൂക്കോസ് , ജലനിധി മാനേജര്‍ ശ്രീജിത് സി.ആര്‍, പി.എസ്.ഡബ്‌ള്യൂ.എസ് പ്രോജക്ട് മാനേജർ ഡാന്റീസ് എന്നിവര്‍ ക്ലാസ് നയിക്കും.