
കോട്ടയം. മുട്ടമ്പലം ശാന്തിഭവനിലെ അന്തേവാസിയായിരുന്ന ദേവസ്യായെ കമ്പവടിക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ജോസ് എന്ന റോക്കി കുറ്റക്കാരനെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി 2 (സ്‌പെഷ്യൽ) വിധിച്ചു. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. 2014 മെയ് 7നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ഉച്ചത്തിൽ ടേപ്പ് റെക്കോഡിൽ പാട്ട് വയ്ക്കുന്നത് സംബന്ധിച്ച് തർക്കത്തെ തുടർന്ന് ദേവസ്യയെ കമ്പിവടിക്ക് തലയ്ക്ക് അടിക്കുകയായിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഈസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ വി.റോയ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി.ആർ തങ്കച്ചൻ ഹാജരായി.