ചങ്ങനാശേരി: അഖില കേരള ഹിന്ദു സാംബവർ മഹാസഭ 24-ാമത് ചങ്ങനാശേരി താലൂക്ക് യൂണിയൻ സമ്മേളനം 18ന് വാകത്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 10ന് പ്രതിനിധി സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എൻ.ജി കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് എം.ടി സനേഷ് മുഖ്യപ്രഭാഷണം നടത്തും. കലാ സാംസ്‌കാരിക പ്രതിഭകളെയും ജനപ്രതിനിധികളെ ആദരിക്കും. ചടങ്ങിൽ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.